NEWS UPDATE

6/recent/ticker-posts

ദുബൈ നായിഫില്‍ നിന്ന് വന്നവര്‍ പി എച്ച് സികളില്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കാസര്‍കോട് കലക്ടര്‍

കാസര്‍കോട്:  ദുബൈ നായിഫില്‍ നിന്ന് വന്നവര്‍ പി എച്ച് സികളില്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കാസര്‍കോട് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. നമ്മള്‍ അതിജീവനത്തിന്റെ പാതയിലാണ്. ജാഗ്രതയാണ് ആവശ്യം. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു പേടിയും വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.[www.malabarflash.com]

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. ദുബൈയിലെ നായിഫ് മേഖലയില്‍ നിന്നുള്ളവരിലാണ് അധികവും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാസര്‍കോടും കുറേ ആളുകള്‍ നായിഫില്‍ നിന്നുമെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 20 നു ശേഷം നായിഫില്‍ നിന്നുമെത്തിയിട്ടുള്ളവര്‍ അടിയന്തിരമായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണം. ഫെബ്രുവരി 20 ന് ശേഷം ഉംറ കഴിഞ്ഞെത്തിയവരും അടിയന്തിരമായി പി എച്ച് സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

എറ്റവും പുതിയതായി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നും ഇതിന് പൊതുജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമാണെന്ന ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു. 

മാര്‍ച്ച് 19ന് കൊറോണ സ്ഥിരീകരിച്ച വ്യക്തി ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാതെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കുറെ ആളുകളുമായി ഇടപഴകിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ഈ വ്യക്തിയുടെ സമ്പര്‍ക്കപട്ടിക പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments