NEWS UPDATE

6/recent/ticker-posts

കാസർകോട് കൊറോണ സ്ഥിരീകരിച്ചയാള്‍ക്കൊപ്പം യാത്രചെയ്തവര്‍ വിവരം നല്‍കണം- കോഴിക്കോട് കളക്ടർ

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയ്‌ക്കൊപ്പം യാത്രചെയ്തവരും അടുത്തിടപഴകിയവരും വിവരം അറിയിക്കണമെന്ന് കോഴിക്കോട് കളക്ടര്‍.[www.malabarflash.com] 

മാര്‍ച്ച് 11ന് എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റില്‍ യാത്രചെയ്ത കോഴിക്കോട് സ്വദേശികള്‍ ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

കാസര്‍കോട് ജില്ലയില്‍ ഇന്നലെ (19.03.2020) കോവിഡ് 19 രോഗം സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 11ന് രാവിലെ 7:30നുള്ള എയര്‍ ഇന്ത്യയുടെ IX 344 നമ്പര്‍ വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തി വരുന്നു.

ഈ സാഹചര്യത്തില്‍ മാര്‍ച്ച് 11ന് എയര്‍ ഇന്ത്യയുടെ IXb344 നമ്പര്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്തവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടേണ്ടത്. അവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവര്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാന്‍ പാടുള്ളതല്ല.
ജില്ലാ കണ്‍ട്രോള്‍ റൂം: 04952373901, 2371471, 2371002.


Post a Comment

0 Comments