Top News

കോവിഡ് ബാധിച്ച രോഗിക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ഉസ്താദിനെ പോലീസ് പൊക്കി

കാസർകോട്: കഴിഞ്ഞ ദിവസം ഏറെ വിവാദമായ കോവിഡ് ബാധിതൻ കാസറകോട്  സ്വദേശിയുടെ രണ്ടാംഘട്ട പരിശോധന ഫലം പുറത്ത്‌ വരുന്നതിനുമുമ്പ് നെഗറ്റീവ് ആണെന്ന തരത്തിൽ വാട്സപ്പിൽ പ്രചരിപ്പിച്ച ഉസ്താദിനെ പോലീസ് പൊക്കി.[www.malabarflash.com]

ബദിയടുക്ക സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദ് അഷറഫ് (40) ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സംബന്ധമായ അനാവശ്യ പ്രചരണവും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായിരുന്നു ഇദ്ദേഹത്തിന് നടപടിയന്ന് പോലീസ് വ്യക്തമാക്കി. 

ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വാട്സാപ്പിലൂടെ തെറ്റായ ശബ്ദ സന്ദേശത്തിലൂടെ ഇദ്ദേഹം നെഗറ്റീവ് പരിശോധനാഫലം നൽകിയത് . ഡിവൈഎസ്പി .പി ബാലകൃഷ്ണൻ നിർദ്ദേശപ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഇദ്ദേഹത്തിന് നടപടി കൈക്കൊണ്ടത്. 

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഏഴോളം ആളുകൾക്കെതിരെ നിലവിൽ കാസർകോട്  പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു

Post a Comment

Previous Post Next Post