NEWS UPDATE

6/recent/ticker-posts

യു.എ.ഇയില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു, ഒരു മരണം

ദുബൈ: യു.എ.ഇയില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര്‍ക്കുകൂടി ഞായറാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 570 ആയി.[www.malabarflash.com]
രോഗം ബാധിച്ച ഒരാള്‍ മരിച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെതന്നെ പലവിധ അസുഖങ്ങള്‍ അലട്ടിയിരുന്ന 47 വയസ്സുള്ള അറബ് യുവതിയാണ് മരിച്ചത്. ഇതോടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ത്യക്കാര്‍ക്ക് പുറമെ ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും, ബ്രസീല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനന്‍, സുഡാന്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും, ഇറ്റലി, അയര്‍ലണ്ട് മൂന്ന് കേസുകള്‍, ഈജിപ്തില്‍ നിന്നുള്ള ആറ് പേര്‍, യു.എ.ഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍, ബ്രിട്ടനില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം ചികിത്സയിലിരുന്ന മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം മാറിയവരുടെ എണ്ണം ഇതോടെ 58 ആയി. നിലവില്‍ ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കിവരുന്നതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments