Top News

പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് 19 പരിശോധന കേന്ദ്രത്തിന് അനുമതി

കാസറകോട്: ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചത് കണക്കിലെടുത്ത് പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡീൻ ഡോ.രാജേന്ദ്ര പിലാങ്കട്ടയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘത്തിന് രോഗ നിർണയ പരിശോധന നടത്താൻ ഐ.സി. എം.ആർ ൻ്റെ പ്രാഥമിക അനുമതി ലഭിച്ചതായി ഉദുമ
എം.എൽ.എ കെ. കുഞ്ഞിരാമൻ അറിയിച്ചു.[www.malabarflash.com]


പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റുകൾ ആരംഭിച്ചതായും തിങ്കളാഴ്ച മുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post