NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് സമരയാത്രകള്‍ സമാപിച്ചു

കാസര്‍കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കു സമര പോരാട്ടത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ത്ത് ജില്ലാ എസ് വൈ എസ് നടത്തിയ മൂന്ന് മേഖലാ സമരയാത്രകള്‍ക്ക് പരിസമാപ്തി.[www.malabarflash.com]

പൗരത്വം ഔദാര്യമല്ല. യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശവുമായി നടന്ന സമര യാത്രകള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ താക്കീതായി മാറി. 365 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ പേരിലേക്ക് സന്ദേശം കൈമാറാന്‍ യാത്രകള്‍ക്കു സാധിച്ചു.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി തങ്ങള്‍ നയിച്ച ഉത്തര മേഖലാ യാത്ര നാല് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി കുമ്പള പേരാലില്‍ സമാപിച്ചു. 

സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, ശാഫി സഅദി ഷിറിയ, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, എം പി അബ്ദുല്ല ഫൈസി, ഇബ്രാഹീം ദാരിമി ഗുണാജെ, അബ്ദുല്ലഹാജി കണ്ടിഗെ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിച്ച ദക്ഷിണ മേഖലാ യാത്ര മലയോര മേഖലയിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷം കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ സമാപിച്ചു. 

ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അശ്രഫ് കരിപ്പൊടി, ജബ്ബാര്‍ മിസ്ബാഹി, അശ്രഫ് സുഹ്‌രി, ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍, സത്താര്‍ പഴയ കടപ്പുറം വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നയിച്ച മധ്യമേഖല യാത്ര ബന്തടുക്ക കുറ്റിക്കോല്‍ ഭാഗങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷം കുണിയയില്‍ സമാപിച്ചു. സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ ഹാദി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ, റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദ് മൗലവി കുണിയ, അശ്‌റഫ് സഖാഫി തലേക്കുന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
15ന് കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെയും ജില്ലാതല പൗരത്വ സമ്മേളനത്തിന്റെയും പ്രചാരണ രംഗത്ത് ആവേശം പകരുന്നതായിരുന്നു ജില്ലാ ക്യാബിനറ്റ് അംഗങ്ങള്‍ ഒന്നായി നടത്തിയ മൂന്ന് സമര യാത്രകള്‍.

Post a Comment

0 Comments