Top News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ കൊല്ലം സ്വദേശിക്കെതിരെ കേസ്

ബേക്കല്‍: നവമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ഉപേക്ഷിച്ച കൊല്ലം സ്വദേശിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.[www.malabarflash.com]

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 20 കാരിയുടെ പരാതിയില്‍ കൊല്ലം സ്വദേശി വിഷ്ണു (23)വിനെതിരെയാണ് പോലീസ് കേസെടുത്തത്. 

ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു യുവതിയുമായി പരിചയപ്പെട്ടത്. ഈ പരിചയം മുതലാക്കി ഇരുവരും തമ്മില്‍ അടുപ്പത്തിലായി. തുടര്‍ന്ന് വീട് വിട്ട യുവതി വിഷ്ണുവിനൊപ്പം പഴനിയിലും വിവിധ സ്ഥലങ്ങളിലും കറങ്ങി. 

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ കൊണ്ടുപോയത്. പഴനിയിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ വിഷ്ണു ഇവരെ പാലക്കാട്ടെത്തിച്ച് നാട്ടിലേക്ക് ട്രെയിന്‍ കയററി വിടുകയായിരുന്നു.
ഫെബ്രുവരി ഒന്നാം തീയ്യതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. വഞ്ചനയ്ക്കിരയായ യുവതി ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post