NEWS UPDATE

6/recent/ticker-posts

ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

തലശേരി: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരണത്തിനു കീഴിലുള്ള തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ജോലി നല്‍കിയതിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം.[www.malabarflash.com] 

നിയമനത്തിനായി ശുപാര്‍ശക്കത്ത് നല്‍കിയ കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ കോണ്‍ഗ്രസ് പുറത്താക്കി. കാക്കയങ്ങാട് സ്വദേശിയായ ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് തൈക്കുന്നേല്‍ ചാക്കോയുടെ ശുപാര്‍ശയിലായിരുന്നു യുവതിക്ക് ജോലി ലഭിച്ചതെന്ന് പിന്നാലെ വെളിപ്പെട്ടിരുന്നു.
ശുഹൈബിനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. 

ജോലിക്ക് ശുപാര്‍ശ നല്‍കിയ ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു യൂത്ത് കോണ്‍ഗ്രസ്സ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മുന്‍ ഭാരവാഹികളായ എം അജേഷ്, ശരത്ചന്ദ്രന്‍, സുമേഷ് കുമാര്‍, നമേഷ് കുമാര്‍, ജാന്‍സണ്‍, ഷാഹിദ് പുന്നാട് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പുറത്താക്കി കൊണ്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി വാര്‍ത്താക്കുറിപ്പിറക്കിയത്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വ്യാജമായി ശുപാര്‍ശക്കത്ത് നല്കി ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പാര്‍ട്ടിക്ക് അപകീര്‍ത്തി വരുത്തിയ മുന്‍ കണിച്ചാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് അറിയിച്ചു.

Post a Comment

0 Comments