Top News

സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: പറവൂരിലെ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പറവൂര്‍ രണ്ടുതൈക്കല്‍ ഷാജി (53)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ട് പോലിസിനെ വിവരമറിയിച്ചത്.

സമീപത്തെ പെട്രോള്‍ പമ്പില്‍നിന്നാണ് പെട്രോള്‍ വാങ്ങിയത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നുവെന്നാണ് ഇയാള്‍ പമ്പ് ജീവനക്കാരോട് പറഞ്ഞത്. ആത്മഹത്യചെയ്തതാണെന്നാണ് പോലിസിന്റെ നിഗമനം. 

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭാര്യ അജിത. മക്കള്‍: ലക്ഷമി, പാര്‍വതി.

Post a Comment

Previous Post Next Post