Top News

ഉദുമ പള്ളത്ത് റോഡു മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ചു പൂവ് വിൽപ്പനക്കാരൻ മരിച്ചു

ഉദുമ: റോഡു മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ചു യുവാവ്  മരിച്ചു. പാലക്കുന്നിലെ പൂവ് വിൽപ്പനക്കാരൻ കീഴൂരിലെ മണികണ്ഠൻ (42) ആണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച  വൈകുന്നേരം ആറു മണിയോടെയാണ് ഉദുമ പള്ളത്ത് അപകടമുണ്ടായത്. പള്ളത്തെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി യ ശേഷംകെ.എസ്.ടി.പി.റോഡു മുറിച്ചു കടക്കുന്ന തിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. 

തലയ്ക്ക് പരിക്കേറ്റ മണികണ്ഠനെ ഉടൻ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു.

കീഴൂർ കടപ്പുറത്തെ പരേതനായ കൊണ്ട സ്വാമി യുടേയും, രാജമ്മയുടേയും മകനാണ്. ഭാര്യ: പൂർണിമ (കീഴൂർ ) സഹോദരിമാർ.ജയലഷ്മി (പാലക്കുന്ന്) രാധ (കീഴൂർ) മഞ്ജു (മേൽപ്പറമ്പ്) 

Post a Comment

Previous Post Next Post