Top News

കരിപ്പൂരില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബൂദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് അരക്കോടി രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.[www.malabarflash.com]

ഇന്‍ഡിഗോ വിമാനത്തില്‍ അബൂദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി ഹംസക്കോയയില്‍ നിന്നാണ് 1.5 കിലോ സ്വര്‍ണ മിശ്രിതം പിടികൂടിയത്. ഇതില്‍ നിന്ന് 1.250 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
അടി വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരായ കെ.പി മനോജ്, പ്രകാശ്, രന്‍ജി, പ്രേംപ്രകാശ്, യോഗേഷ്, രോഹിത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

Post a Comment

Previous Post Next Post