Top News

ഉത്സവ ഫ്ലോട്ടിൽ സ്‌ കൂട്ടർ തട്ടി വീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

കൊല്ലം: റോഡരികിൽ നിർത്തിയിട്ടിരുന്ന ഉത്സവഫ്ലോട്ടിൽ തട്ടി തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. പനയം വിളയിൽ വീട്ടിൽ സൈനികനായ രാജഗോപാലാചാരി (ആസാം റൈഫിൾസ്)യുടെ മകൻ രാഹുൽരാജ് (22)ആണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 9.30ന്‌ പാവൂർ വയലിൽ ഭാഗത്തായിരുന്നു അപകടം.
അഞ്ചാലുംമൂട്ടിൽനിന്ന്‌ പനയത്തെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിന്റെ സ്കൂട്ടർ ഫ്ലോട്ടിൽ തട്ടി തെറിച്ച് വശത്തുകൂടെ പോയ ബസിന്റെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ഡ്രൈവർ സംഭവം അറിയാതെ കുറച്ചു ദൂരം മുന്നോട്ടുപോയി.
സംഭവംകണ്ട മറ്റൊരു ബൈക്ക് യാത്രക്കാരൻ പിന്നാലെ ചെന്ന് ബസ് തടയുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ: അനിത. സഹോദരി: രഹ്‌ന.

Post a Comment

Previous Post Next Post