കോട്ടയം: പാചകവാതക വില കുത്തനെ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെ.സി.വൈ.എം. സംസ്ഥാന സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി.[www.malabarflash.com]
സാധാരണക്കാരന്റെ ജീവിതചക്രത്തെ താളം തെറ്റിക്കുന്ന രീതിയിലുള്ള വിലവര്‍ദ്ധനവുകള്‍ പിന്‍വലിക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെ.സി.വൈ.എം. മുന്‍ ഡയറക്ടര്‍ ഫാ. മാത്യു ജെയ്ക്കബ് തിരുവാലില്‍ ആവശ്യപ്പെട്ടു.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെ കുത്തക മുതലാളിമാര്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന അവരുടെ കയ്യിലെ ഒരു ഉപകരണമായി കേന്ദ്രസര്‍ക്കാര്‍ മാറിയെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ആരോപിച്ചു.
കെ.സി.വൈ. എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, ജെയ്‌സന്‍ ചക്കേടത്ത്, സംസ്ഥാന ട്രഷറര്‍ ലിജീഷ് മാര്‍ട്ടിന്‍, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, ഡെനിയ സിസി ജയന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments