Top News

ഫാസിസ്റ്റ് ഭരണ കൂടത്തിനതിരെ ആസാദി പ്രതിജ്ഞയെടുത്തും, പ്രതിഷേധിച്ചും സ്ഥാപകദിനാഘോഷം നടത്തി എസ് കെ എസ് എസ് എഫ്

കാസർകോട്: എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടെ അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് എസ് കെ എസ് എസ് എഫ് ജില്ലയിലെ 260 യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്തിലാണ് വിവിധ പരിപാടികളോടെ സ്ഥാപക ദിന ആഘോഷം നടത്തിയത്.[www.malabarflash.com]

പൗരത്വം നിയമം പാസാക്കി മതേതര ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനതിരെയുള്ള കനത്ത പ്രതിഷേധമായിരുന്നു ജില്ലയിലെ 260 കേന്ദ്രങ്ങളിൽ നടന്നത്, ആസാദി പ്രതിജ്ഞക്ക് പുറമെ, പതാക ഉയർത്തൽ, മധുരവിതരണം, ആദരവ്, ശുചികരണം, മഹാന്മാരുടെ മഖ്ബറ സിയാറത്ത് ' തുടങ്ങിയ പരിപാടികളാണ് നടന്നത്. 

പരിപാടിയുടെ കാസർകോട് ജില്ലാ തല ഉദ്ഘാടനം എം.ഐ സി യിൽ വെച്ച് നടന്നു, സമസ്ത കാസർകോട് ജില്ല ട്രഷറർ കെടി അബ്ദുല്ല ഫൈസി പതാക ഉയർത്തി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി മുഖ്യാതിതിയായിരുന്നു. 

ജില്ല പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ആസാദിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി മുഷ്താഖ് ദാരിമി ആമുഖ ഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറർ ഇസ്മായീൽ അസ്ഹരി, വർക്കിങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല അർഷദി, വൈസ് പ്രസിഡണ്ടുമാ രായ ശറഫുദ്ദീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജോ:സെക്രട്ടറി പി എച്ച് അസ്ഹരി ആദൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗംങ്ങളായ റസാഖ് അസ്ഹരി മഞ്ചേശ്വരം, റഫീഖ് മൗലവി നീലേശ്വരം, കബീർ ഫൈസി കുമ്പള, സിദ്ദീഖ് അസ്ഹരി പാത്തൂർ, ലത്തീഫ് കൊല്ലമ്പാടി, സിറാജുദ്ധീൻ ഖാസിലേൻ തുടങ്ങിയവർ സംബന്ധിച്ചു..

Post a Comment

Previous Post Next Post