NEWS UPDATE

6/recent/ticker-posts

1000 അംഗ ടീം ഒലീവിനെ കർമ രംഗത്തിറക്കുന്നു; എസ് വൈ എസ് ജയാരവം 45 സർക്കിളുകളിൽ

കാസർകോട്: എസ് വൈ എസ് ജില്ലാ യുവജന റാലി നൽകിയ ആവേശം കീഴ് ഘടകങ്ങളിലെത്തിക്കുന്നതിനായി ജില്ലയിലെ 45 സർക്കിളുകളിൽ ജയാരവം എന്ന പേരിൽ പ്രസ്ഥാനിക ശാക്തീകരണ സംഗമങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് തീരുമാനിച്ചു.[www.malabarflash.com]

പ്രസ്ഥാനിക മുന്നേറ്റത്തിനുതകുന്ന പ്രത്യേക പാക്കേജ് സംഗമങ്ങളിൽ അവതരിപ്പിക്കും. എസ് വൈ എസ് സേവന വിഭാഗമായി സമർപ്പിച്ച 1000 അംഗ ടീം ഒലീവിനെ സർക്കിൾതല ജയാരവങ്ങളിൽ ആദരിക്കും. പുതിയ കർമ പദ്ധതി കൈമാറും. യൂണിറ്റ് സെകര്ട്ടറിമാരും സർക്കിൾ എക്സിക്യൂട്ടീവുമാണ് സംഗമങ്ങളിൽ പ്രതിനിധികൾ.
വിവിധ വിഭങ്ങളുടെ കൈമാറ്റം സംബന്ധമായ അ്വാലത്തുകളും ഇതിന്റെ ഭാഗമായി നടക്കും. 

അതാതു സോണുകളിലെ ജില്ലാ എക്സിക്യൂട്ടീവിനാണ് സംഘാടന ചുമതല. സംസ്ഥാന കൗൺസിലർമാർ വിഷയാവതരണം നടത്തും. വിഷയാവതാരകർക്കുള്ള പ്രത്യേക പരിശീലനം ഈ  മാസം 23ന് കോഴിക്കോട് മർകസിൽ വെച്ച് നൽകും.
ബാക്ക് അപ് എന്ന പേരിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ യൂണിറ്റു കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഗൃഹ സന്ദർശനം നടക്കും. സാഹിത്യ പ്രചാരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ് ബാക്ക് അപ് ലക്ഷ്യമിടുന്നത്.
ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. .ബശീർ പുളിക്കൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പാത്തൂർ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂർ, അശ്റഫ് കരിപ്പോടി, സിദ്ദീഖ് സഖാഫി ബായാർ, കരീം മാസ്റ്റ്ർ ദർബാർകട്ട, ശാഫി സഅദി, ഇല്യാസ് കൊറ്റുമ്പ പ്രസംഗിച്ചു.

Post a Comment

0 Comments