ബേക്കൽ: ബേക്കൽ ഡെസ്റ്റിനേഷനെ അന്താരാഷ്ട്ര ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാൻ നിലവാരമുള്ള റിസോർട്ടുകളും അടിസ്ഥാന സൗകര്യവും ഉണ്ടാക്കാൻ 25 വർഷം മുമ്പ് സംസ്ഥാന സർക്കാർ രൂപീകരിച്ച ബി ആ ആർ ഡി സി യുടെ റിസോർട്ടുകൾ നഷ്ട കച്ചവടമാണെന്നും ടൂറിസം വളർച്ചയ്ക്ക് ഗുണകരമല്ലെന്നുമുള്ള ബി ആ ആർ ഡി സി യുടെ പുതിയ നിലപാട് റിസോർട്ടുകൾക്ക് വേണ്ടി 235 ഏക്കർ വിട്ട് കൊടുത്ത സ്ഥലവാസികളോടുള്ള കൊടിയ വഞ്ചനയാണെന്ന് ബേക്കൽ ടൂറിസം ഓർഗനൈസേഷൻ പത്രക്കുറിപ്പിൽ ആരോപിച്ചു.[www.malabarflash.com]
ബേക്കലിൽ ബി ആ ആർ ഡി സി ലക്ഷ്യമിട്ട ആകെയുള്ള 6 റിസോർട്ട് സൈറ്റുകളിൽ താജ്, ലളിത് എന്നീ റിസോർട്ടുകൾ മാത്രമേ ഇത് വരെ പൂർത്തീകരിച്ചിട്ടുള്ളൂ. ഉദ്ദേശം 200 കോടി രൂപയിലധികം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിച്ച ശേഷം വ്യത്യസ്ഥ കാരണങ്ങളാൽ നിർമാണം പാതി വഴിയിലായ ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ്പ്, ചേറ്റ് കുണ്ടിലെ ഗ്രീൻ ഗേറ്റ് വേ, മലാം കുന്നിലെ ഗ്ലോബ് ലിങ്ക് എന്നീ മൂന്ന് റിസോർട്ടുകൾ പൂർത്തീകരിപ്പിക്കാൻ ബി ആ ആർ ഡി സി യുടെ ഭാഗത്ത് നിന്നും സത്വരമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജില്ലയിൽ മികച്ച നിക്ഷേപം നടത്തി റിസോർട്ട് നിർമ്മാണം പാതിവഴിയാവർക്കുണ്ടായ സാങ്കേതിക തടസ്സങ്ങൾ നീക്കി റിസോർട്ട് നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും ബി ആ ആർ ഡി സി ഒഴിഞ്ഞു മാറി നിൽക്കുന്നത് ശരിയായ നിലപാടല്ല.
നിലവിൽ ബി ആ ആർ ഡി സി ക്കു ലഭിക്കേണ്ട ലീസ് തുക യഥാക്രമം പാട്ടത്തിന് സ്ഥലം കൈപറ്റിയവരിൽ നിന്ന് തന്നെ ഈടാക്കാനും നടപടികൾ ഉണ്ടാവണം.
കാസർകോട് ജില്ലയുടെ വികസനക്കുതിപ്പിന് നാന്ദിയാകുവാൻ കേരള സർക്കാർ കോടിക്കണക്കിന് രൂപ ചിലവഴിച്ചു 25 വർഷങ്ങൾക്ക് മുമ്പ്
ഏറ്റെടുത്ത ഭൂമി യാതൊരു പ്രയോജനവുമില്ലാതെ കിടക്കുകയാണ് എന്ന കാര്യത്തിൽ ബി ആ ആർ ഡി സി ക്ക് തിരിച്ചറിവുണ്ടാവണം.

റിസോർട്ടുകളുടെ കാലം കഴിഞ്ഞു എന്ന രിതിയിലുള്ള
ബി ആ ആർ ഡി സി യുടെ നിലപാട് സർക്കാറിന്റെ നയത്തിന് കടഘ വിരുദ്ധമാണ്. പാതി വഴിയിലായ റിസോർട്ടുകൾ പൂർത്തീകരിക്കുകയാണെങ്കിൽ ജില്ലയിൽ 600 നക്ഷത്ര റിസോർട്ട് മുറികളാണ് യാഥാർത്ഥ്യമാവുക. അത് ബേക്കലിനെ കല്യാണം, സമ്മേളനങ്ങൾ തുടങ്ങിയ ഒത്തു കൂടലിന്റെ പ്രിയപ്പെട്ട വേദിയാക്കി മാറ്റും.
പാതി വഴിയിലായ റിസോർട്ടുകളുടെ സാക്ഷാത്കാരം വൈകുന്നത് മൂലം സർക്കാറിന് ലഭിക്കേണ്ട നികുതികൾ കൂടാതെ, തദ്ദേശീയർക്ക് ലഭിക്കേണ്ട പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങൾ, മറ്റു ചെറുകിട കച്ചവടങ്ങൾക്ക് ഉണ്ടായേക്കാവുന്ന മികച്ച വിപണന സാദ്ധ്യതകളും നഷ്ടപ്പെടുകയാണ്
പ്രവാസികളടക്കമുള്ള തദ്ദേശീയർക്ക് അവസരങ്ങൾ ലഭിക്കുമായിരുന്ന ബി ആ ആർ ഡി സി യുടെ ബേക്കൽ ടൂറിസം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചാൽ സർക്കാറിനും ജനങ്ങൾക്കുമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിന് ജനങ്ങളോട് കണക്ക് പറയേണ്ടി വരും.

ബി ആ ആർ ഡി സിയുടെ സ്ഥാപിത ലക്ഷ്യമായ ബീച്ച് റിസോർട്ട് രംഗത്ത് തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിൽ നിന്നും വ്യതി ചലിക്കരുതെന്നും തങ്ങളുടെ ഉത്തരവാദിത്തമായ ടൂറിസ്റ്റുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുക എന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും BTO ആവശ്യപ്പെട്ടു.
0 Comments