Top News

സ്നേഹ ഹസ്തം ഉദ്ഘാടനം ചെയ്തു

ദുബൈ: മർഹൂം ഗോൾഡൻ അബ്ദുൽ ഖാദർ ഹാജിയുടെ നാമധേയത്തിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന സ്‌നേഹഹസ്തം പദ്ധതിയുടെ  പ്രവർത്തനോദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ നിർവഹിച്ചു.[www.malabarflash.com]

മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ, ട്രഷറർ ഇബ്രാഹിം ബേരികെ, നേതാക്കളായ മൻസൂർ മർത്യ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരികെ, ആസിഫ് ഹൊസങ്കടി, സലാം പടലടുക്ക, അഷ്‌റഫ് ബായാർ, മൊയ്ദീനബ്ബ, കുഞ്ഞഹമ്മദ് മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post