Top News

ബേക്കലില്‍ വന്‍ സ്വര്‍ണ്ണ വേട്ട; കാറില്‍ കടത്തിയ പതിനഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി

ബേക്കല്‍: ബേക്കലില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിനഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി. ആറര കോടിയോളം വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.[www.malabarflash.com]

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ ബേക്കല്‍ കോട്ടക്കുന്നിലെ ടോണ്‍ ബൂത്തിനടുത്ത് വെച്ചാണ് ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറില്‍ രണ്ട് രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം.

കൊടുവള്ളിയില്‍ നിന്ന് കാറില്‍ കടത്തിയ സ്വര്‍ണ്ണം ആണ് പിടികൂടിയത്. 

കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post