NEWS UPDATE

6/recent/ticker-posts

യുവതിയുടെ വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി വീട്ടമ്മയുടെ വിവാഹതട്ടിപ്പ്; ചതി അറിയാതെ യുവാവ് വിവാഹത്തിന് ക്ഷണിച്ചവരില്‍ മന്ത്രിമാരും രാഷ്ട്രീയപ്രമുഖരും

പയ്യന്നൂര്‍: യുവതിയുടെ വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി വീട്ടമ്മ നടത്തിയ വിവാഹതട്ടിപ്പില്‍ കുടുങ്ങിയ തളിപ്പറമ്പ് സ്വദേശിയായ യുവാവ് അകപ്പെട്ടത് വല്ലാത്ത പൊല്ലാപ്പില്‍. വിവാഹത്തിന് മന്ത്രിമാരും രാഷ്ട്രീയപ്രമുഖരും അടക്കമുള്ളവരെ ക്ഷണിച്ച യുവാവ് ഇനി എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ്.[www.malabarflash.com]

തളിപ്പറമ്പിലെ എം.കെ വികേഷാണ് തട്ടിപ്പില്‍ അകപ്പെട്ടത്. വികേഷിന്റെ പരാതിയില്‍ കുമരകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവാര്‍പ്പ് സ്വദേശിനിയായ യുവതിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐ.ഡിയുണ്ടാക്കിയ വീട്ടമ്മ ഇതുപയോഗിച്ച് വിവാഹാലോചനകള്‍ ക്ഷണിക്കുകയായിരുന്നു. ഇത് വിശ്വസിച്ച വികേഷ് തനിക്ക് ഇതിലുള്ള താത്പര്യം അറിയിച്ചു. 

വാട്സ് ആപ് നമ്പറില്‍ യുവാവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട വീട്ടമ്മ വധുവാണെന്ന വ്യാജേന സംസാരിക്കുകയും യുവതിയുടെ ഫേസ്ബുക്കില്‍ നിന്നെടുത്ത ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. 

വധുവിന്റെ വീടാണെന്ന് പറഞ്ഞ് തിരുവാര്‍പ്പ് സ്വദേശി സുനിലിന്റെ വീടിന്റെയും പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് വരുത്താന്‍ തിരുവാര്‍പ്പ് സി.പി.എം ഓഫീസിന്റെയും ഫോട്ടോകളും അയച്ചുകൊടുത്തു. 

ജനുവരി 27ന് കണ്ണൂരില്‍ നിന്ന് വിവാഹാലോചനക്കായി കോട്ടയം വരെ എത്തിയ വികേഷിന്റെ ബന്ധുക്കളോട് വീട്ടില്‍ മരണം നടന്നതിനാല്‍ അങ്ങോട്ട് വരേണ്ടെന്നും ലോഡ്ജില്‍ തങ്ങണമെന്നും വീട്ടമ്മ ഫോണിലൂടെ നിര്‍ദേശിച്ചു. തുടര്‍ന്ന് വധുവിന്റെ പിതാവാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ ലോഡ്ജിലെത്തുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. 

പിന്നീട് കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ വസ്ത്രത്തിന്റെ അളവും മോഡലും നല്‍കാന്‍ വധു എത്തുമെന്നറിയിച്ചെങ്കിലും പോയില്ല. ഇത് വാങ്ങാന്‍ വികേഷിന്റെ സഹോദരിയും സഹോദരീഭര്‍ത്താവും കോട്ടയത്ത് എത്തിയപ്പോള്‍ വധുവിന്റെ അമ്മക്ക് ചിക്കന്‍പോക്സ് ആണെന്നും വീട്ടിലേക്ക് വരേണ്ടെന്നും അറിയിച്ചു. 

ഇതോടെ സംശയം തോന്നിയ ഇവര്‍ തിരുവാര്‍പ്പിലെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ തിരുവാര്‍പ്പിലുള്ള യുവതിയുടെ വീട്ടിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായി വികേഷ് മൂന്നുലക്ഷം രൂപ മുടക്കി വീടിന്റെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.

Post a Comment

0 Comments