NEWS UPDATE

6/recent/ticker-posts

രണ്ട് തവണ നാടുവിട്ട് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ മൂന്നാംതവണയും കാണാതായി

കാഞ്ഞങ്ങാട്: രണ്ടുതവണ നാടുവിട്ട് തിരിച്ചെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്നാംതവണയും കാണാതായി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെയാണ് മൂന്നാംതവണയും നാടുവിട്ടത്.[www.malabarflash.com] 

ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍സെല്‍ മുഖേന നടത്തിയ പരിശോധനയില്‍ ആദ്യം ടവര്‍ ലൊക്കേഷന്‍ മംഗളൂരുവായിരുന്നു. എന്നാല്‍ പിന്നീട് കോഴിക്കോട്ടെത്തിയതായി സൈബര്‍സെല്‍ കണ്ടെത്തി. 

കഴിഞ്ഞതവണ തൃശൂരിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. 

Post a Comment

0 Comments