Top News

ഇലക്ട്രിക് മോട്ടോര്‍സൈക്കുളുമായി ഹീറോ വരുന്നു; എഇ47 ബൈക്കിനെ പ്രദര്‍ശിപ്പിച്ചു

ഇലക്ട്രിക് മോട്ടോര്‍സൈക്കുളുമായി ഇരുചക്ര നിര്‍മാതാക്കളായ ഹീറോ എത്തുന്നു. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് കമ്പനി എഇ47 എന്ന് പേരുള്ള ബൈക്കിനെ പ്രദര്‍ശിപ്പിച്ചത്. വാഹനത്തിന്റെ ഹൃദയം 3.5 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്. 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് വാഹനത്തിന്റെ വില എന്നാണ് സൂചന.[www.malabarflash.com]

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്സസ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്സ് ഗിയര്‍ തുടങ്ങിയവ വാഹനത്തിലെ ഫീച്ചറുകളാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഒമ്പത് സെക്കന്‍ഡ് മാത്രം മതി. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്. പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയുന്നതാണ്.

Post a Comment

Previous Post Next Post