കാസര്‍കോട് : മൂന്നാം ക്ലാസിലെ ആറു വിദ്യാര്ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന് 15 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ.[www.malabarflash.com]
നീര്‍ച്ചാല്‍ മേലടുക്ക ബാലമുരളി (32)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിലും രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം.
376 (രണ്ട് എസ്) വകുപ്പ് പ്രകാരം പത്തു വര്‍ഷം തടവും 25000 രൂപ പിഴയും പോക്സോ ആക്ടിലെ 10, 9 വകുപ്പുകളിലായി അഞ്ചുവര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റ് വഴി സര്‍ക്കാര്‍ സഹായം നല്‍കാനും കോടതി ഉത്തരവിട്ടു. 2012 മുതല്‍ 14 വരയെുള്ള കാലയളവിലാണ് പ്രതി ആറു വിദ്യാര്ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞ്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും കാര്‍കോട് പോലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയുമായിരുന്നു. സി ഐ മാരായ സി പി ശുഭ, ടിപി ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകള്‍ തെളിവുകളായി പ്രോസിക്യൂഷന്‍ ഹാജരാക്കി.

0 Comments