NEWS UPDATE

6/recent/ticker-posts

ധാര്‍മിക യുവത്വയുടെ കരുത്ത് വിളിച്ചോതി എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് സമാപനം; ഉയര്‍ന്നത് പൗരത്വഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം

കാസര്‍കോട്: സുന്നി യുവ ശക്തിയുടെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണി നിരന്ന എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് കാസര്‍കോട് ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗറില്‍ ആവേശോജ്ജ്വല പരിസമാപ്തി.[www.malabarflash.com]   

വിദ്യാനഗറില്‍ നിന്നും ത്രിവര്‍ണ പതാകയേന്തി മനുഷ്യക്കടലായി ഒഴുകി വന്ന യുവജന മുന്നേറ്റം കാസര്‍കോടിന്റെ മണ്ണില്‍ ചരിത്രം തീര്‍ക്കുകയായിരുന്നു. എന്‍ ആര്‍ സിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് യുവജന റാലിയില്‍ മുഴങ്ങിയത്. 

പ്രത്യേക യൂണിഫണിഞ്ഞ് 1000 അംഗങ്ങള്‍ വരുന്ന ടീം ഒലീവ് ത്രി വര്‍ണ പതാകയേന്തി നീങ്ങിയപ്പോള്‍ നഗരത്തിന് കൗതുക കാഴ്ചയേകി. പുതിയ ബസ്റ്റാന്റ് ചുറ്റി നഗരത്തില്‍ എത്തിയ റാലിയെ വിപ്ലഗാനത്തിന്റെ അടമ്പടിയോടെയാണ് വരവേറ്റത്.

പൊതു സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശറീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശഹീര്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ടീം ഒലീവ് സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും ദാറുല്‍ ഖൈര്‍ ഭവന പദ്ധതി ഉദ്ഘാടനം മജീദ് കക്കാടും മഈശ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും നിര്‍വ്വഹിച്ചു. ഐ സി എഫ് നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഹമീദ് പരിപ്പ പ്രകാശനം നിര്‍വ്വഹിച്ചു.

പേരോട് അബ്ദു റഹ്മാന്‍ സഖാഫി, മുഹമ്മദ് റാശിദ് ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അതാഉല്ലാഹ് തങ്ങള്‍, സയ്യിദ് അഹ്മദ് ജലാല്‍ തങ്ങള്‍ ബുഖാരി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്ഡ മദനി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, യ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ജഅഫര്‍ തങ്ങള്‍ സഅദി മാണിക്കോത്ത്, ഹംസ തങ്ങള്‍ ഉളിയത്തടുക്ക, മുക്രി ഇബ്രാഹീം ഹാജി, പി ബി അഹ്മദ് ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, മുനീര്‍ ബാഖവി തുരുത്തി, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുല്ല മുസ്ലിയാര്‍ ബ്ഹ്‌റൈന്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, സി എല്‍ ഹമീദ്, പി സി ഉമറലി, സകാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അശംസ നേര്‍ന്നു. ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

ആയിരങ്ങളാണ് പൊതു സമ്മളനത്തിനെത്തിയത്. നേരത്തെ നടന്ന ഗുരുസന്നിധിയില്‍ പരിപാടിയില്‍ എം അലിക്കുഞ്ഞി മുസ്ലിയാരും ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരും ആത്മീയ ഉപദേശം നല്‍കി. പ്രതിനിധി സമ്മേളനം സുന്നി വിദ്യാഭ്‌സാ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദു റ്ഹ്മാന്‍ ബുഖാരി തബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments