തൊടുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടിസ്ത്രീയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടൂർ സ്വദേശിനിയായ ഷമിംബീവി (60)യാണ് പിടിയിലായത്. ഇടവെട്ടി വലിയജാരം നീലിയാനിക്കൽ മുജീബിന്റെ ഒന്നരവയസുള്ള പെണ്കുഞ്ഞിനെയാണ് പർദ ധരിച്ചെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.[www.malabarflash.com]
പിടിയിലാകുമെന്നറിഞ്ഞതോടെ കുട്ടിയെ വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുഖത്തും ഇടതു ചെവിയോടു ചേർന്നും പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിച്ചു വീടിന്റെ ഹാളിലിരുത്തിയ ശേഷം മുത്തശി ബീവി മുറിക്കുള്ളിലേക്കു പോയ സമയം ഇവർ ഹാളിൽ കയറി കുട്ടിയെ എടുത്തു പുറത്തേക്കു കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം ഹാളിലേക്കെത്തിയ മുത്തശി കുട്ടിയെ കാണാതായതോടെ മുറ്റത്തേക്ക് ഓടിയെത്തിയപ്പോൾ സ്ത്രീ കുട്ടിയെ തോളിലിട്ടു പോകാൻ ശ്രമിക്കുന്നതാണു കണ്ടത്. പെട്ടെന്നു വീട്ടമ്മ ഇവരുടെ പർദയിൽ പിടിച്ചുവലിക്കുകയും പിടിവിടാതെ ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ ഇവർ മുറ്റത്തു കിടന്ന കാറിന്റെ ബോണറ്റിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു.
തെറിച്ചുവീണ കുട്ടിയെ എടുക്കാൻ വീട്ടമ്മ പർദയിലെ പിടി വിട്ടപ്പോൾ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു. ബീവി ഇതോടെ കുട്ടിയെയുമെടുത്ത് അയൽവീട്ടിലെത്തി വിവരം അറിയിച്ചതോടെ നാട്ടുകാർ സംഘടിച്ച് ഇവർക്കായി തെരച്ചിൽ നടത്തി.

തുടർന്നു മാർത്തോമാ ഭാഗത്ത് ഒരു വീട്ടിൽ ഭിക്ഷാടനം നടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു. ഏതാനും ദിവസങ്ങളായി ഇവരെ പരിസരത്തു കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. മുസ്ലിം കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലയിൽ വെള്ളിയാഴ്ചയായതിനാൽ കൂടുതൽ പേരും പള്ളിയിൽ പോകുമെന്ന ധാരണയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഇവർ പദ്ധതിയിട്ടതെന്നു പോലീസ് പറഞ്ഞു.
തിരുമ്മുചികിത്സ പഠിച്ചതിന്റെ സർട്ടിഫിക്കറ്റും ഇവരിൽനിന്നു പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോടു പറയുന്നത്. ഇവർ താമസിക്കുന്ന കരിങ്കുന്നം ഭാഗത്തെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണ്, പണം എന്നിവ കണ്ടെത്തി. ആന്ധ്ര പോലീസുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടത്തുമെന്നു സിഐ സജീവ് ചെറിയാൻ പറഞ്ഞു.
ഇവർ കരിങ്കുന്നത്തെത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്ന് ഇവർക്കൊപ്പം താമസിക്കുന്നവർ പോലീസിനു മൊഴി നൽകി.
കുട്ടിയുടെ പിതാവ് മുജീബ് പ്രവാസിയും മാതാവ് അജ്മി എറണാകുളത്തെ സ്വകാര്യ ഐടി കന്പനി ജീവനക്കാരിയുമാണ്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
0 Comments