NEWS UPDATE

6/recent/ticker-posts

പാവപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചു നൽകി എസ് വൈ എസ്; ദാറുൽ ഖൈർ താക്കോൽ ദാനം കാന്തപുരം നിർവ്വഹിച്ചു

ഉപ്പള : എസ് വൈ എസ് ജില്ലിയിൽ നടപ്പിലാക്കുന്ന ദാറുൽ ഖൈർ കാരുണ്യവീട് പദ്ധതിയിലൂടെ ഒരു പാവപ്പെട്ട കുടുംബത്തിനു കൂടി വീട് വെച്ചു നൽകി മാതൃകയായി.[www.malabarflash.com]

ഉപ്പള കുബണൂരിലെ അബ്ദുല്ല എന്നയാൾക്കു വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ഇൻഡ്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.
കേരള മുസിലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുഭണൂർ യൂണിറ്റ് കമ്മറ്റിയാണ് വീട് പൂർണമായി നിർമിച്ചു നൽകിയത്.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് അശ്റഫ് തങ്ങൾ മഞ്ഞമ്പാറ, സയ്യിദ് ജലാലുദ്ദീൻ ബുഖാരി, കെ പി എസ് തങ്ങൾ ബേക്കൽ, സയ്യിദ് യു പി എസ് തങ്ങൾ, എൻ എ നെല്ലിക്കുന്ന് എം എൽ എ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പാത്തൂർ മുഹമ്മദ് സഖാഫി, ബശീർ പുളിക്കൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദു റഹ്മാൻ മുസ്ലിയാർ ബഹ്റൈൻ, എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി ശാഫി സഅദി ഷിറിയ, സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, മൂസ സഖാഫി കളത്തൂർ, അശ്റഫ് കരിപ്പൊടി, കരീം മാസ്റ്റർ ദർബാർകട്ട, യൂസുഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാർ, അബ്ദുൽ ഖാദർ കുബണൂർ, ഫാറൂഖ് കുബണൂർ, മുഹമ്മദ് ഷിറിയ, സലീം ഷിറിയ തുടങ്ങിയവർ ആശംസ നേർന്നു.

Post a Comment

0 Comments