മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 19ന് മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ രണ്ടുപേരുടെ കൊലക്ക് കാരണമായ വെടിവെപ്പിനു നേതൃത്വം നൽകിയ കമീഷണർ പി. ഹർഷയുൾപ്പെടെയുള്ള പോലീസുകാർ മജിസ്റ്റീരിയൽ അന്വേഷണ കമീഷനു മുന്നിൽ ഹാജരാകണമെന്ന്, അന്വേഷണം നടത്തുന്ന ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ജഗദീഷ് നിർദേശം നൽകി. 25ന് നടക്കുന്ന തെളിവെടുപ്പിൽ 176 പോലീസുകാർ ഹാജരാകണം.[www.malabarflash.com]
മംഗളൂരു കലാപം പോലീസ് സൃഷ്ടിയാണെന്ന കർണാടക ഹൈകോടതിയുടെ പരാമർശത്തോടെ, കേസിൽ പ്രതികളായവർക്ക് ആശ്വാസമായി. മംഗളൂരു വെടിവെപ്പിന് ആധാരമായ സംഭവങ്ങളെക്കുറിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ വിജയമാണ് ഹൈകോടതി പരാമർശം. ഇതിന്റെ ചുവടുപിടിച്ചാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഗതിയും പോകുന്നത്.
സംഭവത്തിന് സാക്ഷികളായവർക്ക് അന്വേഷണ കമീഷനു മുമ്പാകെ തെളിവുകൾ ഹാജരാക്കാം. സ്വന്തം വിഡിയോയിൽ പകർത്തിയ ദൃശ്യങ്ങൾ മജിസ്ട്രേറ്റിനു നൽകാം. അവ ശരിയാണെങ്കിൽ തെളിവായി സ്വീകരിക്കും. കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങൾ സ്വീകരിക്കില്ല. സി.സി.ടി.വി ഫൂട്ടേജുകളും നൽകാനാകും.
പരിക്കേറ്റ് ചികിത്സയിൽ നിന്നും വിടുതൽ നേടിയവർക്കും ജാമ്യത്തിൽ ഇറങ്ങിയവർക്കും മജിസ്ട്രേറ്റിനു മുമ്പാകെ തെളിവു നൽകാം. തെളിവുകൾ 24നുമുമ്പ് ഹാജരാക്കണം.
സി.സി.ടി.വി ഫൂട്ടേജ്, സീഡികൾ, വിഡിയോ സ്റ്റേറ്റ്മന്റുകൾ , സമർപ്പിച്ച തെളിവുകൾ എന്നിവ ഫെബ്രുവരി 24ന് ഹൈകോടതിയിൽ സമർപ്പിക്കും. അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മേയ് 23ന് കോടതിയിൽ സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ച് വിചാരണ നടക്കും.

0 Comments