Top News

അവിനാശി ബസപകടം; മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും; 12 പേരെ തിരിച്ചറിഞ്ഞു

കോയമ്പത്തൂര്‍: സേലം ബൈപ്പാസില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കണ്ടെയ്‌നറും ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയും. ബംഗലൂരുവില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കാനത്തെ എന്‍ വി സനൂപ് (28) ആണ് മരിച്ചത്.[www.malabarflash.com]

പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എന്‍.വി ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരി: സബിന. 

അതേസമയം അപകടത്തില്‍ മരണപ്പെട്ട പന്ത്രണ്ടുപേരെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ് (33) എന്നിവരെയാണു തിരിച്ചറിഞ്ഞത്. 

അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42) എന്നിവരും മരിച്ചു. 

കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി 10 ലക്ഷം രൂപ നല്‍കും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും കൈമാറും. കെഎസ്ആര്‍ടിസിയുടെ ഇന്‍ഷുറന്‍സ് തുകയാണ് കൈമാറുന്നത്.

Post a Comment

Previous Post Next Post