ഉദുമ: സമഗ്രശിക്ഷ കേരള ബേക്കല്‍ ബി ആര്‍ സിയുടെ പരിധിയിലുളള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.[www.malabarflash.com]
സി വി ചെയര്‍, തെറാപ്പിമാറ്റ്, വീല്‍ചെയര്‍, സ്റ്റാറ്റിക് സൈക്കിള്‍, എഫ് ആര്‍ ഒ, നീ ബ്രേസ് എന്നീ ഉപകണങ്ങളാണ് വിതരണം ചെയ്തത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രശിക്ഷ കേരളം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങില്‍ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചര്‍ പി വി വിനോദ് കുമാര്‍ കുട്ടമത്ത്, ബി ആര്‍ സി ട്രെയിനര്‍ സജീവന്‍ സി വി എന്നിവര്‍ സംസാരിച്ചു. ബേക്കല്‍ ബി പി ഒ ദിലീപ് കുമാര്‍ സ്വാഗതവും റിസോഴ്സ് അധ്യാപിക സീമ പി നന്ദിയും പറഞ്ഞു.
0 Comments