NEWS UPDATE

6/recent/ticker-posts

പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തു


പെരിയ: ഇരട്ടകൊലപാതകം നടന്ന പെരിയയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്​ച വൈകീട്ട്​ ബ്രാഞ്ച്​ യോഗത്തിൽ പ​ങ്കെടുക്കാനെത്തിയ സി.പി.എം ലോക്കൽ സെക്രട്ടറിയും ഇരട്ടകൊലപാതക കേസിൽ പ്രതിയുമായ ബാലകൃഷ്​ണനെ കല്ല്യോട്ട്​ തടഞ്ഞുവെന്ന സംഭവത്തിൽ നടന്ന പ്രതിഷേധ പ്രകടനമായെത്തിയവർ പെരിയയിലെ കോൺഗ്രസിന്റെ  ബസ്​സ്​റ്റോപ്പുകൾ തകർത്തു. 

പെരിയ സർവീസ് സഹകരണ ബാങ്കിന് നേരെ കല്ലേറുണ്ടായി.
സംഘർഷം ഉടലെടുത്തതിനെ തുടർന്ന്​ പെരിയയിലും കല്ല്യോട്ടും വൻ പോലീസ്​ സന്നാഹം ക്യാമ്പ്​ ചെയ്യുകയാണ്.

2019 ഫെബ്രുവരിയിലാണ്​ കല്ല്യോട്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷും ശരത്​ലാലും കൊലചെയ്യപ്പെട്ടത്​. കൊലപാതകം നടന്ന്​ ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ്​ പെരിയയിൽ വീണ്ടും അക്രമസംഭവങ്ങൾ ഉടലെടുത്തിരിക്കുന്നത്​. 

കൊലപാതകത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ കോൺഗ്രസുകാർ തകർത്ത പെരിയയിലെ പാർട്ടി ഓഫീസ്​ പുതുക്കിപണിതിരുന്നു. കഴിഞ്ഞദിവസം പി. ജയരാജൻ ആണ് ഈ​ ഓഫീസ് ഉദ്ഘാടനം നടത്തിയത്.

വെള്ളിയാഴ്​ച വൈകീട്ടാണ് അക്രമ സംഭവമുണ്ടായത്. ലോക്കൽ സെക്രട്ടറിയെ തടഞ്ഞുവെച്ചതും ഈ വിവരമറിഞ്ഞ്​ കല്ല്യോട്ട്​ പോകുകയായിരുന്ന സി.പി.എം പ്രവർത്തക​രായ മൂന്ന്​ പേരെ പെരിയയിലെ ഒരു സംഘം തടയാൻ ശ്രമിച്ചതുമാണ്​ പ്രകടനത്തിനിടെ ബസ്​സ്​റ്റോപ്പ്​ തകർക്കാനിടയാക്കിയതെന്നാണ്​ സി.പി.എം. നേതാക്കൾ പറയുന്നത്. 

സി.പി.എം ലോക്കൽ സെക്രട്ടറിയെ തടഞ്ഞുവെച്ചതായി പരാതി ഉണ്ടെന്ന്​ ​ബേക്കൽ പോലീസും പറഞ്ഞു. പ്രതിഷേധം പ്രകടനം നടക്കുമ്പോൾ പോലീസ്​ സാന്നിധ്യത്തിലാണ്​ സി.പി.എം അക്രമം നടത്തിയതെന്ന്​ കോൺഗ്രസ്​ നേതാക്കൾ പറഞ്ഞു

Post a Comment

0 Comments