Top News

ബിജെപി ജില്ലാ പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.ശ്രീകാന്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി

ഉദുമ: ബിജെപി ജില്ലാ പ്രസിഡന്റായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.ശ്രീകാന്തിന് ജന്മനാട്ടിൽ പ്രവർത്തകർ സ്വീകരണം നൽകി. കോട്ടിക്കുളത്ത് നിന്ന് ആരംഭിച്ച സ്വീകരണ ഘോഷയാത്ര തൃക്കണ്ണാട് സമാപിച്ചു.[www.malabarflash.com] 

രാഷ്ട്രീ യ എതിർ പാർട്ടികൾ ബിജെപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ പാർട്ടിയെ ഒറ്റകെട്ടായി നിന്ന് ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച് ശക്തിപ്പെടുത്തുക എന്നതാണ് ജില്ലാ പ്രസിഡന്റെന്ന നിലയിൽ തന്നിലർപ്പിതമായ കർത്ത വ്യമെന്ന് സ്വീകരണ യോഗത്തിൽ നടത്തിയ മറുപടി പ്രസംഗത്തിൽ ശ്രീകാന്ത് പറഞ്ഞു. 

യോഗത്തിൽ ഉദുമ മണ്ഡലം ജന.സെക്രട്ടറി എൻ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയ സെൽ കൺവീനർ വൈ. കൃഷ്ണദാസ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാൻ അച്ചേരി, യുവമോർച്ച ജില്ല സേ വാ സെൽ കൺവീനർ പ്രദീപ് എം. കൂട്ടക്കനി, വിനയൻ കോട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post