ഉപയോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു സബ്‌സ്‌ക്രിപ്ഷൻ ഇപ്പോൾ യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്കും ഈ പ്ലാന്‍ എത്തിയിരിക്കുന്നത്. [www.malabarflash.com]
പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ കാണാം. വരും ആഴ്‌ചകളില്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും റീചാര്‍ജിനായി എത്തും.
യൂട്യൂബ് പ്രീമിയത്തിന്റെ എല്ലാ ഫീച്ചറുകളും ആവശ്യമില്ലാത്ത, എന്നാൽ പരസ്യമില്ലാതെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ അവതാരിപ്പിച്ചത്. യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സൃഷ്‌ടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എത്തിയിരിക്കുന്നത്. യൂട്യൂബ് പ്രീമിയം ട്രെയല്‍ അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം സഹിതമാണ് ഈ കണക്ക്. പുതിയ പ്രീമിയം ലൈറ്റ് പ്ലാന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും പരസ്യ പങ്കാളികള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്‌ടിക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. മ്യൂസിക് ആന്‍ഡ് മ്യൂസിക് വീഡിയോകളും പരസ്യം പ്രദര്‍ശിപ്പിക്കില്ല. ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്‌ക്രൗണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നു. ചുരുക്കത്തിൽ, യൂട്യൂബ്-ൽ പരസ്യങ്ങളുടെ ബുദ്ധിമുട്ട് മാത്രം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ₹149 രൂപയുടെ മുഴുവൻ പ്രീമിയം പ്ലാനിനെക്കാൾ ലാഭകരമായ ഒരു ഓപ്ഷനാണ് ₹89 രൂപയുടെ ഈ പ്രീമിയം ലൈറ്റ് പ്ലാൻ.

Post a Comment