ചെമ്മനാട്: എസ്.പി.സി. ദിനാഘോഷ പരിപാടിയുടെ ഭാഗമായി സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട് സ്‌കൂളില്‍ ഘോഷയാത്രയും ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല, സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട് എന്നീ സ്‌കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡും നടന്നു. (www.malabarflash.com)
ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢി ഐ.പി.എസ്. പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. അഡീഷണല്‍ എസ് പി ദേവദാസന്‍ സി എം, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ മധുസൂദനന്‍ ടി വി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി ഐസക്, ബേക്കല്‍ ഡി വൈ എസ് പി മനോജ് വി വി, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു.
എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍. ടി തമ്പാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി സ്‌കൂളിലെ നിഷിത കെ പരേഡ് കമ്മാന്ററായി പരേഡ് നയിച്ചു. സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിലെ ഹാദിയ റോഷനാര സെക്കന്റ് ഇന്‍ കമാന്റര്‍ ആയിരുന്നു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത് പി ടി എ പ്രസിഡന്റ്‌റുമാരായ കെ ടി നിയാസ്, അന്‍വര്‍ ചോക്ലേറ്റ്, അബൂബക്കര്‍ കാടങ്കോട്, പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ, നായന്‍മാര്‍മൂല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പികെ അനില്‍കുമാര്‍, ചന്ദ്രഗിരി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍ രാധാകൃഷ്ണ, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് കലാ പരിപാടികളും ചന്ദ്രഗിരി പാലം വരെ എസ്.പി.സി. കേഡറ്റുകളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയും നടന്നു. ഘോഷയാത്രയ്ക്ക് ജനറല്‍ കണ്‍വീനര്‍ വിജയന്‍ കെ, വൈസ് ചെയര്‍മാന്‍ റഫീഖ് സി എച്ച്, ജോയിന്റ് കണ്‍വീനര്‍ അബ്ദുല്‍ സലീം ടി ഇ എന്നിവര്‍ നേതൃത്യം നല്‍കി.
Keywords: SPC Day celebration, Kasaragod, Kerala, CJHSS Chemnad, TIHSS Naimarmoola, GHSS Chandragiri, Kasaragod News, Kerala, News
Post a Comment