ഹൊസങ്കടി: ഹൊസങ്കടി അംഗടിപ്പദവില്‍ രണ്ട് കട വരാന്തകളിലും വീടിന് സമീപത്തും രക്തം കട്ടപിടിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ കടയുടമ കടതുറക്കാന്‍ എത്തിയപ്പോഴാണ് രക്തം കണ്ടെത്തിയത്. രണ്ട് കടകളുടെ വരാന്തകളിലും സമീപത്തെ വീട്ടുപരിസരത്തുമാണ് രക്തം തളംകെട്ടികിടക്കുന്നത് കണ്ടത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. (www.malabarflash.com)
ഉച്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയ്ക്കെത്തും. കടവരാന്തകളിലും മറ്റും കണ്ടത് മനുഷ്യരക്തമാണോ മൃഗത്തിന്റെ രക്തമാണോ എന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. ഈ ഭാഗത്ത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ തമ്മിലുണ്ടായ പ്രശ്നത്തിനിടെ ആര്‍ക്കെങ്കലും വെട്ടേറ്റതാകാമെന്നാണ് പോലീസ് നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ എത്തിയതിന് ശേഷം പോലീസ് തുടര്‍ അന്വേഷണം നടത്തും. രക്തം കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
Keywords: Kasaragod, News, Kerala, Hosangady, Kasaragod News, Kasaragod Vartha, Malabar News, Malabar Vartha, Kerala News, Kerala Vartha
Post a Comment