ബേട്ടിയ: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു.കളിപ്പാട്ടമാണെന്ന് കരുതിയാണ് കുട്ടി പാമ്പിനെ കടിച്ചത്. ഇതോടെ മൂര്‍ഖന്‍ തല്‍ക്ഷണം ചത്തു.ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു.കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്പിനെ പിടികൂടി. തുടര്‍ന്ന് പാമ്പിന്റെ തലയില്‍ കടിച്ചു. രണ്ട് കഷണങ്ങളാക്കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാന്‍ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും, പിന്നീട് ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദിവാകാന്ത് മിശ്ര പറഞ്ഞു.കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
Post a Comment