തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളുടെയും പട്ടിക വിഭാഗ അധ്യക്ഷരുടെയും സംവരണം നിശ്ചയിച്ചു. 941 ഗ്രാമപഞ്ചായത്തുകളില്‍ 416 പേരാണ് പൊതുവിഭാഗത്തില്‍ നിന്ന് പ്രസിഡന്റുമാരാകുക. 471 ഇടത്ത് വനിത പ്രസിഡന്റുമാര്‍ വരും. പൊതുവിഭാഗത്തില്‍നിന്ന് 417 ഉം പട്ടികജാതി വിഭാഗത്തില്‍ നിന്ന് 46 ഉം പട്ടിക വര്‍ഗത്തില്‍ നിന്ന് എട്ടും വനിതകൾ വരും.[www.malabarflash.com]
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 77ല്‍ വനിതകള്‍ അധ്യക്ഷരാകും. പൊതുവിഭാഗത്തില്‍ 67ഉം പട്ടികജാതിയിൽ എട്ടും രണ്ടു പട്ടിക വര്‍ഗ വനിതകളും ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരാകും. പട്ടികജാതി പുരുഷന്മാരിൽ ഏഴും പട്ടിക വര്‍ഗത്തില്‍ ഒരാളും അധ്യക്ഷരാകും.
ജില്ല പഞ്ചായത്തിൽ പൊതുവിഭാഗത്തിൽ ആറും ഏഴു വനിതകളും അധ്യക്ഷരാകും. ഒരിടത്ത് പട്ടികജാതി വിഭാഗം പ്രസിഡന്റാകും.
മുനിസിപ്പാലിറ്റികള്‍- 87: പൊതുവിഭാഗം-39, ആകെ വനിത - 44, വനിത (പൊതു)- 41, പട്ടികജാതി ആകെ-6, പട്ടികജാതി വനിത-3, പട്ടികവര്‍ഗം-1.
കോര്പറേഷന്- ആറ്: പൊതുവിഭാഗം-മൂന്ന്, വനിത മൂന്ന്.
0 Comments