Top News

ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. അപകടത്തില്‍ യുവതിയുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഐങ്ങോത്ത് ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് മുന്നിലാണ് ദാരുണമായ അപകടം നടന്നത്. ബേക്കല്‍ ഹദ്ദാദ് നഗറിലെ പ്രവാസിയായ അബ്ദുസമദിന്റെ ഭാര്യയും പടന്നക്കട് ഞാണിക്കടവിലെ താമസക്കാരിയുമായ റസീന (35) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. (www.malabarflash.com)

സ്‌കൂട്ടറിന്റെ പിന്നിലിരുന്ന ഇവരുടെ മകള്‍ ആയിഷത്ത് ഷംനയെ (6) ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാനായി റോഡിലേക്ക് കയറുന്നതിനിടെ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ ലോറി സ്‌കൂട്ടറിനെ ഇടിക്കുകയായിരുന്നു.

അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ റസീനയെയും മകളെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും റസീനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മകള്‍ ആയിഷത്ത് ഷംനയെ മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരിച്ച റസീനയ്ക്ക് 2 മക്കള്‍ കൂടിയുണ്ട്. 

അപകടം വരുത്തിയ ലോറി ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വാര്‍ത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങള്‍ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്‌സില്‍ പങ്കുവെക്കുക. സുഹൃത്തുകള്‍ക്ക് ഈ വിവരങ്ങള്‍ എത്താനായി ഷെയര്‍ ചെയ്യാനും മറക്കരുത്.

Kasaragod, Kanhangad, Accident, Obituary, Lorry, Scooter, Woman, Daughter, Injured

Post a Comment

Previous Post Next Post