Top News

വിദ്യാര്‍ത്ഥി ആക്ടിവിസം പരിപോഷിപ്പിക്കുന്നതിന് സമൂഹവും സംവിധാനങ്ങളും ശ്രദ്ധ ചെലുത്തണം : എസ് എസ് എഫ്

കായംകുളം: ജനാധിപത്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്നതിനും തല്പരരാക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രെട്ടറി ഡോ. അബൂബകര്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

വിദ്യാര്‍ത്ഥി ആക്ടിവിസം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടണം. സംസ്ഥാന യുവജന കമ്മീഷന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഇതില്‍ ജാഗ്രത കാണിക്കണം.
കായംകുളത്ത് വെച്ച് നടന്ന എസ് എസ് എഫ് കാമ്പസ് നേതൃപരിശീലന ക്യാമ്പ് ‘ലീഡ്‌സ്പയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സെക്രട്ടറിമാരായ ജാബിര്‍ നെരോത്ത്, അബ്ദുള്ള ബുഹാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post