Top News

എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മകളും മരിച്ചു


കോട്ടയം: എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പൊള്ളലേറ്റ ഭര്‍ത്താവും മകളും മരിച്ചു. കനകപ്പലം സ്വദേശി സത്യപാലന്‍, മകള്‍ അഞ്ജലി എന്നിവരാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റതിനെ തുടര്‍ന്ന് സത്യപാലന്റെ ഭാര്യ സീതമ്മ നേരത്തേ മരിച്ചിരുന്നു. മകന്‍ ഉണ്ണിക്കുട്ടന്‍ (22) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. (www.malabarflash.com)

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി. ഇവരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സീതമ്മ മരിച്ചു.

സത്യാപാലനേയും മക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു. തീ എങ്ങനെ പടര്‍ന്നുപിടിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീടിന് തീയിട്ടു എന്നതാണ് സംശയം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

Post a Comment

Previous Post Next Post