Top News

വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. (www.malabarflash.com)

കാറിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവർക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാർ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തിൽ വന്ന് മറ്റുത്ത് നിൽക്കുകയായിരുന്ന കുഞ്ഞിന്‍റെ ദേഹത്തിലൂടെ കയറുകയും ബന്ധുവായ സ്ത്രീയെ ഇടിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post