Top News

ഉപ്പളയില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു

ഉപ്പള: കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശിയായ മോഹനന്‍ (50)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30മണിയോടെ ഉപ്പള ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. (www.malabarflash.com)


മോഹനന്‍ ഓടിച്ച ഓട്ടോ റിക്ഷയും ഡസ്റ്റര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മോഹനനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് മോഹനന്‍. നെല്ലിക്കാട്ടെ പത്മനാഭയുടെയും ഗുലാബി ഭായിയുടെയും മകനാണ്. ഭാര്യ: ലത ഷിമോഗ. മക്കള്‍: പാര്‍വതി (നഴ് സിംഗ് വിദ്യാര്‍ത്ഥിനി), അക്ഷത (പ്ലസ് ടു വിദ്യാര്‍ത്ഥിനി). സഹോദരി: ഉഷ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post