Top News

തൊടുപുഴയിൽ കാണാതായ ആൾ കൊലപ്പെട്ടെന്ന് സംശയം; ഗോഡൗണിൽ പരിശോധന, മൂന്ന് പേർ കസ്റ്റഡിയിൽ

തൊടുപുഴ: തൊടുപുഴ ചുങ്കത്തുനിന്ന് കാണാതായ ബിജു ജോസഫിനെ കൊന്ന്, മൃതദേഹം കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയം. വ്യാഴാഴ്ച ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. (www.malabarflash.com)

ബിജുവിനെ കൊലപ്പെടുത്തിയെന്ന് ഇവരിൽ ചിലർ പറഞ്ഞതായാണ് വിവരം. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ചായ കുടിക്കാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ബിജു തിരിച്ചുവരാഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതിയുമായെത്തിയത്. 

പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് കരുതുന്നത്. മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post