Top News

ദുബായില്‍ കാര്‍ ഡിവൈഡറിലിടിച്ച് ചെര്‍ക്കള പാടി സ്വദേശി മരിച്ചു

ചെര്‍ക്കള: ദുബായില്‍ കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ചെര്‍ക്കള പാടി സ്വദേശിയായ യുവാവ് മരിച്ചു. പാടി കാനത്തിലെ ശ്രീരാജ് (32) ആണ് മരിച്ചത്. പരേതനായ വള്ളിയോടന്‍ കുഞ്ഞമ്പു നായരുടെയും സാവിത്രിയുടെയും മകനാണ്. (www.malabarflash.com)

ഓഫീസില്‍ നിന്ന് താമസസ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായ പരുക്കുകളോടെ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ശ്രീരാജ് മരിച്ചത്. മൃതദേഹം ശനിയാഴ്ച രാവിലെ പാടിയിലെ വീട്ടിലെത്തിച്ചു. സഹോദരന്‍: ശ്രീജേഷ്.

Post a Comment

Previous Post Next Post