Top News

ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം


ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. (www.malabarflahs.com)

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഷൂട്ടിംഗിനായി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിക്കായിരുന്നു ആക്രമണം. കണ്ണംകുഴി ഭാഗത്ത് വെച്ചാണ് കാട്ടാന കാറിനു നേചെ പാഞ്ഞെടുത്തത്.

Post a Comment

Previous Post Next Post