Top News

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

വാര്‍ത്തകള്‍ വായിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍? വായിക്കാന്‍ താത്പര്യമില്ലാത്ത എന്നാല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്കുള്ളതാണീ വീഡിയോ. നിങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ എഐ ഫീച്ചറായ ഡെയ്ലി ലിസണ്‍. (www.malabarflash.com)


വാര്‍ത്ത പോഡ്കാസ്റ്റിന് സമാനമായാണ് പുതിയ ഓഡിയോ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകളെ എഐ സഹായത്തോടെ ഓഡിയോ രൂപത്തിലേക്ക് മാറ്റുന്ന പുതിയ ഫീച്ചറാണ് ഡെയ്ലി ലിസണ്‍. ന്യൂസ് സെര്‍ച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിലയിരുത്തിയാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ ഓഡിയോ രൂപത്തില്‍ ഡെയ്ലി ലിസണ്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതാകും ഓഡിയോ ക്ലിപ്പുകള്‍.

Post a Comment

Previous Post Next Post