ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകന് മൈത്രി വായനശാല & ഗ്രന്ഥാലയം, പീപ്പിൾസ് മാങ്ങാട് എന്നിവ ചേർന്ന് വർഷം തോറും നൽകുന്ന "കർഷക ബന്ധു " പുരസ്ക്കാരം - 24 ന് കണിയാമ്പാടിയിലെ സഞ്ജീവൻ അർഹനായി.[www.malabarflash.com]
നെൽകൃഷി ,കപ്പ കൃഷി , പച്ചക്കറികൾ ,മറ്റു ഇടവിളകൾ , പശുപരിപാലനം തുടങ്ങി വിളകൾ ജൈവദത്തമായി കൃഷി ചെയ്ത് ഉദാത്ത മാതൃക സൃഷ്ടിച്ച പച്ചയായ കർഷകനാണ് അറുപത്തിരണ്ടുക്കാരനായ സഞ്ജീവൻ കണിയാമ്പാടി.
3333 രൂപയും പ്രശസ്തി പത്രവും ഉൾകൊള്ളുന്ന പുരസ്കാരം ഡിസംബർ 29 ന് ഞായറാഴ്ച്ച 4 മണിക്ക് ബാര മഹാവിഷ്ണു ക്ഷേത്ര ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പത്മശ്രി പുരസ്കാര ജേതാവ് സത്യനാരായണ ബെലാരി സഞ്ജീവൻ കണിയാമ്പാടിക്ക് സമ്മാനിക്കും. ആലാമി പാറക്കടവ്, മാധവിയമ്മ പാറക്കടവ് എന്നിവരുടെ സ്മരണയ്ക്ക് മക്കളും കുടുംബാംഗങ്ങളുമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ബാരയിലെ പതിനാല് എഴുത്തുകാരുടെ പുസ്തകമായ സമത്തിൻ്റെ പ്രകാശനവും ഈയവസരത്തിൽ നടക്കും .
Post a Comment