Top News

കാസര്‍കോട്ടെ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; ആലപ്പുഴയിലെ പ്രവാസി വ്യവസായിക്കെതിരേ കേസ്

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി എയര്‍ ഹോസ്റ്റസായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം വഞ്ചിച്ച കുറ്റത്തിനു പ്രവാസി വ്യവസായിക്കെതിരേ കേസ്.[www.malabarflash.com]


പഞ്ചായത്ത് ആറാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ജാരിസ് മേത്തര്‍ (45) ക്കെതിരേയാണു കേസെടുത്തത്. കാസര്‍കോട് സ്വദേശിനിയായ എയര്‍ഹോസ്റ്റസിനെയാണ് വഞ്ചിച്ചതായി പരാതിയുള്ളത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസുമായി പരിചയപ്പെട്ട ജാരിസ് മേത്തര്‍ പിന്നീട് ഇവരുമായി പ്രണയത്തിലായി. വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് കാലടിയില്‍ താമസിക്കുന്ന യുവതി ജാരിസിനെതിരേ കാലടി പോലീസിലും പിന്നീട് മണ്ണഞ്ചേരി പോലീസിനും പരാതി നല്‍കുകയായിരുന്നു. ജാരിസ് മേത്തറും വിവാഹിതനാണ്.

Post a Comment

Previous Post Next Post