NEWS UPDATE

6/recent/ticker-posts

ഉദുമ കുറുക്കൻകുന്ന് തറവാട് തെയ്യംകെട്ടുത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഉദുമ: ഉദുമ കുറുക്കൻകുന്ന് തറവാട്ടിൽ ഏപ്രിൽ 29 മുതൽ മെയ്‌ ഒന്നു വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യ കർമി സുനീഷ് പൂജാരി പ്രകാശനം ചെയ്തു.[www.malabarflash.com] 

ആചാര സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഇൻസ്റ്റ പേജിന്റെ ലോഞ്ചിങ്ങും നടത്തി. ലോഗോ രൂപകല്പ്പന ചെയ്ത പരിയാരം സുചീന്ദ്രൻ ആചാരിയെ ആദരിച്ചു.

ആഘോഷ കമ്മിറ്റി ചെയർമാൻ കൊപ്പൽ പ്രഭാകരൻ അധ്യക്ഷനായി. ജനറൽ കൺവീനർ അച്യുതൻ ആടിയത്ത്, ക്ഷേത്ര ഭരണസമിതി ജനറൽ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്‌, ട്രഷറർ പി. വി. ചിത്രഭാനു, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ്‌ മിനി ഭാസ്കരൻ, വാർഡ് അംഗം വി. കെ. അശോകൻ, തറവാട് പ്രസിഡന്റ്‌ ചന്ദ്രൻ പെരിയ, ബാലകൃഷ്ണൻ കേവീസ്, പി.വി. ഭാസ്കരൻ, കെ. വി. ഭക്തവത്സലൻ, കെ.വി. കുഞ്ഞിക്കോരൻ, കോടോത്ത് ബാലചന്ദ്രൻ നായർ, കെ.വി.രഘുനാഥൻ,
സി. നാരായണൻ, ബി. എൻ. നാരായണൻ, സുരേഷ് ബാര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments