NEWS UPDATE

6/recent/ticker-posts

യുവ കര്‍ഷകന്‍ ഹമീദ് മാണിയില്‍ നടത്തിയ മീന്‍ കൃഷി വിളവെടുത്തു

മേല്‍പറമ്പ്: ചെമ്മനാട് ചെമ്പരിക്കയിലെ യുവ കര്‍ഷകന്‍ ഹമീദ് മാണിയില്‍ 10 സെന്റ് സ്ഥലത്ത് നാല് കുളങ്ങള്‍ നിര്‍മ്മിച്ച് നടത്തിയ മീന്‍ കൃഷി വിളവെടുത്തു. ആലുവയില്‍ നിന്ന് ആസാംവാള ഇനത്തില്‍പെട്ട 8000 മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ച് 2024 മാര്‍ച്ചിലാണ് കൃഷി ആരംഭിച്ചത്.[www.malabarflash.com]

ഫിഷറീസ് വകുപ്പിന്റെയും ചെമ്മനാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തിയ മീന്‍ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയില്‍ മണ്ഡലം എം.എല്‍.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സ്യകൃഷി വിജയകരമായി മുന്നോട്ട് കൊണ്ട്പോകാന്‍ തയ്യാറായ ഹമീദ് മാണിയിലിനെ എം.എല്‍എ അനുമോദിച്ചു.

പതിനഞ്ച് വര്‍ഷമായി കാര്‍ഷീക രംഗത്ത് സജ്ജീവമായ ഹമീദ് നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായാണ് വിപണി കണ്ടെത്തുന്നത്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായാല്‍ കൃഷിയില്‍ നിന്നും മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നും യുവ കര്‍ഷകര്‍ കൃഷിയിലേക്ക് വരാന്‍ തയ്യാറാകണമെന്നും ഹമീദ് പറയുന്നു. 

അഞ്ച് സെന്റ് സ്ഥലത്ത് പോലും കൃഷി വിജയകരമാക്കാന്‍ സാധിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ 2020-24 വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകനുള്ള അവാര്‍ഡ്, ചെമ്മനാട് പഞ്ചായത്തിന്റെ മാതൃകാ യുവ കര്‍ഷക അവാര്‍ഡ് നേടിയ ഹമീദിന്റെ അഭിപ്രായം. 

ഭാര്യ നൂറുന്നീസ, വിദ്യാര്‍ത്ഥികളായ മക്കള്‍ അഫ്ര, ആയിഷ, ആദിയ, അഫ്ല എന്നിവരും കൃഷിയില്‍ മികച്ച പിന്തുണയുമായി ഹമീദിനോടൊപ്പമുണ്ട്. 

ചാത്തങ്കൈ ജമാ.അത്ത് വൈസ് പ്രസിഡന്റ്്, ചെമ്പരിക്ക ഗവ.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, ചെമ്പരിക്ക മദ്രസ പി.ടിഎ പ്രസിഡന്റ്, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനിസിങ് കാസര്‍ഗോഡ്-കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹമീദ്, കൃഷിയിലും പ്രത്യേക സമയം കണ്ടെത്തിയാണ് ഈ വിജയഗാഥ തീര്‍ക്കുന്നത്. 

പഞ്ചായത്തംഗങ്ങളായ ആയിഷ അബൂബക്കര്‍, അഹമ്മദ് കല്ലട്ര, മറിയമ്മ, മൈമൂന അബ്ദുള്‍ റഹ്മാന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന ദിനകരന്‍, പ്രമോട്ടര്‍ ലതിക, ചെമ്പരിക്ക ഗവ.യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേഴ്സി ജോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന കമ്മീഷ്ണര്‍ അജിത്.സി കളനാട്, മുഹമ്മദ് കുന്നില്‍,എം.സി ജലീല്‍, ബി.കെ ഷബീര്‍, ഇബ്രാഹിം പന്നിക്കുന്നില്‍, ഇബ്രാഹിം മാണിയില്‍, റാഫിസ, ചന്ദ്രന്‍ കൊക്കാല്‍, സംഗീത് വള്ളിയോട്ട്, കരുണന്‍ ചെമ്പരിക്ക, സച്ചിന്‍, ബഷീര്‍ കുന്നില്‍ എന്നിവരും മത്സ്യകൃഷി വിളവെടുപ്പില്‍ സംബന്ധിച്ചു.

Post a Comment

0 Comments