Top News

ഉളുവാറിന്റെ പ്രഥമ വക്കീലിന് നാടിൻറെ സ്നേഹാദരം

കുമ്പള: ഉളുവാർ പ്രദേശത്തെ പ്രഥമ വക്കീലായി ബി എ, എൽ എൽ ബി ബിരുദം നേടി പുറത്തിറങ്ങുന്ന എസ് എസ് എഫ് ഉളുവാർ യൂണിറ്റ് മുൻ ജന സെക്രട്ടറിയായ യു എം ഇസ്സുൽ അറബിന് ഉളുവാർ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് കമ്മിറ്റികൾ അനുമോദനം സംഘടിപ്പിച്ചു.[www.malabarflash.com] 

ഉളുവാർ താജുൽ ഉലമ സൗധത്തിൽ നടന്ന സംഗമത്തിൽ എസ് വൈ എസ് കുമ്പള സോൺ ജന സെക്രട്ടറി മുഹമ്മദ് ഹനീഫ് സഅദി കുമ്പോൽ ഉപഹാരം വിതരണം നടത്തി. മുഹമ്മദ് കുഞ്ഞി ഉളുവാർ അധ്യക്ഷത വഹിച്ചു. 

ഔഫ് ഹിമമി ചെക്പോസ്റ്റ്, അബ്ദുൽ റഹ്മാൻ യു കെ, മുഹമ്മദ് കുഞ്ഞി ഹാജി, യൂസുഫ് കെ ഇ, അബ്ബാസ് ഇ കെ, മുനീർ കൊടുവ, മൂസ കെ വൈ, ഇദ്ദീൻ കുഞ്ഞി പി പി, ഷംസുദീൻ കോയ, ബഷീർ അന്തുഞ്ഞി, ജബ്ബാർ പി പി, അബൂബക്കർ ഗുദർ, അബൂബക്കർ കോരത്തില എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post