Top News

ഉദുമയിൽ വാഹന യാത്രക്കാർക്ക് ഡ്രൈവർമാരുടെ വക ചുക്കു കാപ്പി വിതരണം

ഉദുമ: രാത്രി കാലങ്ങളില്‍ സംസ്ഥാനപാതയിലൂടെയുളള വാഹന യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്രയുടെ അലസത മാറ്റാന്‍ ചുക്കു കാപ്പി വിതരണം ചെയ്ത് ഉദുമയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ശ്രദ്ധേയമാകുന്നു. കേരള ടാക്‌സി ഡ്രൈവേര്‍സ് ഓര്‍ഗനൈനേഷന്റെ നേതൃത്വത്തി ലാണ് ഉദുമ ബസ്‌ സ്റ്റോപ്പിന് സമീപമുളള ടാക്‌സി സ്റ്റാന്റില്‍ വെച്ച് ചുക്കു കാപ്പി സൗജന്യമായി നല്‍കുന്നത്.[www.malabarflash.com] 

രാത്രിയിലുളള യാത്രകളില്‍ ക്ഷീണവും അലസതയും മാറ്റി അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാപ്പി വിതരണം  ചെയ്യുന്നത്.

രാത്രി 10 മണിയോടെ തുടങ്ങുന്ന കാപ്പി വിതരണം ലോറി ഡ്രൈവര്‍മാക്കും, ദീര്‍ഘദൂര യാത്ര ക്കാര്‍ക്കും കാൽനടയായി പോകുന്ന ശബരിമല തീര്‍ത്ഥാട കര്‍ക്കും ഏറെ പ്രയോജനപ്പെടുന്നു. പുലര്‍ച്ചെ വരെയാണ് വിതരണം നടക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ബേക്കല്‍ എസ്.ഐ അന്‍സാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ്  ഉമേശ് കളളാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീഷ് തൃക്കരിപ്പൂര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post